|    Oct 19 Fri, 2018 1:04 pm
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കൊല: എസ്‌വൈഎസ് പ്രതിഷേധം ഇന്ന്

Published : 8th September 2017 | Posted By: fsq

 

മലപ്പുറം: ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യന്‍ ജനതയോട് അനുഭാവം പ്രകടിപ്പിച്ച് എസ്‌വൈഎസ്  ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ജില്ലയില്‍ ഇരുപത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടവും ഐക്യദാര്‍ഢ്യ സംഗമവും നടക്കും. ലോകത്തിന്റെ കനിവുതേടി അലയുന്ന റോഹിങ്ക്യന്‍ ജനതയോട് അനുഭാവം പ്രകടിപ്പിച്ചും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാറിന്റെ മനുഷ്യത്വ വിരുദ്ധ നീക്കത്തില്‍ പ്രതിഷേധിച്ചുമാണ്് സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടി. മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്ര വാദികളും ചേര്‍ന്ന് നടപ്പിലാക്കി വരുന്ന കടുത്ത വംശീയാതിക്രമങ്ങളുടെ ഇരകളാണ് റോഹിങ്ക്യകള്‍. ലോകത്തെ എറ്റവും വലിയ അഭയാര്‍ത്ഥി ജനതയായി മാറിയ റോഹിങ്ക്യകള്‍ക്കു വേണ്ടി മനുഷ്യ മനസ്സാക്ഷി ഉണര്‍ത്തുന്നതിനാണ് സംഗമങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യയിലെത്തിയിട്ടുള്ള അഭയാര്‍ത്ഥികളെ ആട്ടിപ്പായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല.മലപ്പുറം, മഞ്ചേരി, ചേളാരി, പുത്തനത്താണി, വൈലത്തൂര്‍, പുളിക്കല്‍, അരീക്കോട്, എടപ്പാള്‍, എടവണ്ണപ്പാറ, പൊന്നാനി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, വേങ്ങര, എടക്കര, തിരൂര്‍, കോട്ടക്കല്‍, കൊണ്ടോട്ടി, ചെമ്മാട്, കൊളത്തൂര്‍, നിലമ്പൂര്‍ എന്നിവടങ്ങളിലാണ് പ്രതിഷേധ പ്രകടനവും സംഗമവും നടക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss