|    Jul 20 Fri, 2018 8:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കൊല : ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്‌വൈഎസ് റാലി

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: ഭരണകൂട ഭീകരതയാല്‍ നിഷ്ഠൂരമായ പീഡനങ്ങള്‍ അനുഭവിക്കുന്ന റോഹിന്‍ഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്‌വൈഎസ് സംസ്ഥാനത്തെ 135 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ഐക്യദാര്‍ഢ്യറാലി നടത്തും.മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധസന്യാസിമാരുടെയും കിരാത വാഴ്ചക്കെതിരേ ലോകരാഷ്ട്രങ്ങള്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര ഭരണകൂടം പിന്മാറണമെന്നും എസ്‌വൈഎസ് ആവശ്യപ്പെട്ടു. അഭയാര്‍ഥികളായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇന്ത്യയുടെ സമീപനം അങ്ങേയറ്റം ഖേദകരമാണ്. ക്രൂരമായ വംശീയാതിക്രമത്തിനിരയായി ഇന്ത്യയിലേക്കു പലായനം ചെയ്ത 40000ഓളം റോഹിന്‍ഗ്യന്‍  അഭയാര്‍ഥികളോട് മാനുഷിക പരിഗണന നല്‍കുന്ന സമീപനം സുപ്രിംകോടതിയില്‍ സ്വീകരിക്കണമെന്നും എസ്‌വൈഎസ് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss