|    Jul 22 Sun, 2018 2:31 pm
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്്‌ലിം കൂട്ടക്കുരുതി : ഇന്ത്യയുടെ സമീപനം മനുഷ്യത്വരഹിതമാവരുത് – ഐഎസ്എം ഖുര്‍ആന്‍ സമ്മേളനം

Published : 8th September 2017 | Posted By: fsq

 

മലപ്പുറം:  മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്്‌ലിം കൂട്ടക്കുരുതിക്കെതിരേ ലോകസമൂഹത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കേണ്ട ഇന്ത്യയുടെ ഭാഗത്തുനിന്ന് മനുഷ്യത്വരഹിത സമീപനങ്ങള്‍ ഉണ്ടാവരുതെന്ന് മലപ്പുറത്ത് നടന്ന വെളിച്ചം സംസ്ഥാന ഖുര്‍ആന്‍ ഫലപ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. എതിര്‍ ശബ്ദങ്ങളെ അരുംകൊല നടത്തി മാനവികതയെ തകര്‍ക്കുന്നവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളാണ്. കൊന്നുതള്ളുക വഴി മൂര്‍ച്ചയറ്റുപോവുന്നതല്ല മാനവികതയും മതേതരത്വവും. നൂറ്റാണ്ടുകളായി രാജ്യം പവിത്രമായി പരിഗണിക്കുന്ന ആശയപ്രചാരണ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീതിയുടെ രാഷ്ട്രീയം പടര്‍ത്തി അരക്ഷിതമാക്കരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെജെയു വര്‍ക്കിങ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വെളിച്ചം അഞ്ചാംഘട്ട രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന് കോപ്പി നല്‍കി പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. ക്യുഎല്‍എസ് സംസ്ഥാന പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. സി മുഹമ്മദ് സലീം സുല്ലമി, ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ശമീമ ഇസ്‌ലാഹിയ്യ, ബുഷ്‌റ നജാത്തിയ്യ, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രഫ. കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി സംസാരിച്ചു. ഉമര്‍ തയ്യില്‍, എ നൂറുദ്ദീന്‍ എടവണ്ണ, ശംസുദ്ദീന്‍ അയനിക്കോട്, അബ്ദുല്‍കരീം സുല്ലമി, ഇ പി അശ്‌റഫ് അലി നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss