|    Oct 19 Fri, 2018 4:33 am
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്്‌ലിം വംശഹത്യ : മുസ്‌ലിം ഐക്യവേദി കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി

Published : 9th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനം വഞ്ചനയാണ് റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കുക, അഭയാര്‍ഥികളെ രാജ്യത്തു നിന്ന് പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രധിഷേധിച്ച് കാഞ്ഞിരപ്പള്ളിയില്‍ മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും കൂട്ടകൊലകള്‍ക്കെതിരേ പ്രതിഷേധ പ്രകടനവും നടത്തി.മ്യാന്‍മറിലെ നരഹത്യക്കെതിരേ നടപടിയെടുക്കാതെ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്ന ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട സമൂഹത്തിന്റെ മാനം ലജ്ജാകരവും അപലപനീയവുമാണന്നും മ്യാന്‍മറില്‍ നടക്കുന്ന ഭരണകൂട ഭീകരതയെ ഗൗരവമായി എടുക്കുന്നില്ലെന്നും മ്യാന്‍മറിലെ വംശഹത്യയെ നേരിടാനും റോഹിന്‍ഗ്യന്‍ ജനതയെ മ്യാന്‍മര്‍ പൗരന്മാരായി അംഗീകരിക്കാനും ഐക്യരാഷ്ട്രസഭ തങ്ങളുടെ സൈനിക ശക്തി ഉപയോഗിക്കണം.റോഹിന്‍ഗ്യന്‍കാര്‍ക്കായി അടിയന്തിരമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുഎന്‍ തയാറാവണമെന്നും പ്രതിഷേധ യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.കാഞ്ഞിരപ്പള്ളി ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പേട്ടക്കവല വഴി കുരുശുങ്കല്‍ ചുറ്റി ബസ് സ്റ്റാന്റ് വഴി കാഞ്ഞിരപ്പള്ളി ജങ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗത്തില്‍ എസ്‌ഐഒ ജില്ലാ സമിതിയംഗം അസ്‌ലം കാഞ്ഞിരപ്പള്ളി,സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് അബ്ദുള്‍ ഹയ്യ്, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, പിഡിപി മണ്ഡലം പ്രസിഡന്റ് സഫറുള്ള, കമ്മിറ്റിയംഗം ഷിഹാബ്, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം നിഷാദ് വാഴൂര്‍, സുനീര്‍ മൗലവി, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഷിജാസ് ബഷീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss