|    Jul 16 Mon, 2018 6:21 pm
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്്‌ലിങ്ങളോടുള്ള ഇന്ത്യന്‍ നിലപാട് തിരുത്തണം:എന്‍എംസി

Published : 15th September 2017 | Posted By: fsq

 

കൊല്ലം: രോഹിന്‍ക്യന്‍ മുസ്്‌ലിങ്ങളെ ക്രൂരമായി കൊലപ്പെടുത്തി വംശഹത്യയ്ക്ക്് വിധേയമാവുന്ന മ്യാന്‍മാര്‍ ഭരണകൂട ഭീകരതയെ ശക്തമായി അപലപിക്കാതെ നിസ്സംഗത തുടരുന്ന ഇന്ത്യന്‍ നിലപാടില്‍ നാഷണല്‍ മുസ്്‌ലിം കൗണ്‍സില്‍ (എന്‍എംസി) കൊല്ലം ഹെഡ് പോസ്റ്റാഫിസിന് മുന്‍പില്‍ നടത്തിയ കൂട്ടായ്മ പ്രതിഷേധിച്ചു. മ്യാന്‍മാര്‍ ഭരണകൂടം നടത്തുന്ന മനുഷ്യത്വരഹിതമായ ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. മനുഷ്യത്വപരമായ  നിലപാട് എക്കാലവും സ്വീകരിച്ച് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മഹനീയ സ്ഥാനം നേടിയെടുത്ത ഇന്ത്യയെ അപമാനിതമാക്കുന്ന നയസമീപനമാണ് നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ റഹീംകുട്ടി അഭിപ്രായപ്പെട്ടു.സംഘടനാ നേതാക്കളായ പുരക്കുന്നില്‍ അഷ്‌റഫ്, എം റഹീംകുട്ടി, എംഎ ലത്തീഫ്, കുരീപ്പുഴ ഷാനവാസ്, എ മുഹമ്മദ്കുഞ്ഞ്, കുരുമ്പേലില്‍ നവാസ് ബാബു, എഎ ലത്തീഫ്,  ചാത്തന്നൂര്‍ ബഷീര്‍, അര്‍ത്തിയില്‍ അന്‍സാരി, തോപ്പില്‍ ബദറുദ്ദീന്‍, നെടുമ്പന ജാഫര്‍, സുഹര്‍ബാന്‍ റാവുത്തര്‍, മാജിദാവഹാബ്, ഇ ഐഷാബീവി, ഹംസത്ത്ബീവി, എസ് നജുമാബീഗം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss