|    Oct 23 Tue, 2018 6:22 am
FLASH NEWS

റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം

Published : 8th September 2017 | Posted By: fsq

 

ചാവക്കാട്: മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പ്രമേയം പാസ്സാക്കി. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് നേരെ പട്ടാളത്തെ ഉപയോഗിച്ചു മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന മൃഗീയവും പൈശാചികവുമായ അക്രമങ്ങളിലും കൂട്ടക്കുരുതികളിലും എംഇഎസ് ചാവക്കാട് താലൂക്ക് കമ്മിറ്റി ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുകയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ കൊടുംഭീകരത അവസാനിക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്നും പട്ടിണിപാവങ്ങള്‍ക്കു നേരെ നടത്തുന്ന ഈ ക്രൂരതയെ മനസാക്ഷിയുള്ള എല്ലാവരും അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എംഇഎസ് ജില്ലാ പ്രസിഡന്റ് കെ കെ കുഞ്ഞുമൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് ജമാലുദ്ദീന്‍ പെരുമ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി എ ടി ഇബ്രാഹിംകുട്ടി പ്രമേയം അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി ജമാല്‍ പിന്‍താങ്ങി. ഖജാഞ്ചി ഹസ്സന്‍ കാനാപ്പുള്ളി, ജമാല്‍ തിരുനെല്ലൂര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss