|    Jul 22 Sun, 2018 4:33 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്കൗണ്ട് ഫേസ്ബുക്ക് സസ്‌പെന്റ് ചെയ്യുന്നു?

Published : 20th September 2017 | Posted By: shadina sdna


രാഖിന്‍: റോഹിന്‍ഗ്യര്‍ക്കെതിരേയുള്ള സൈനികാതിക്രമങ്ങളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് സസ്‌പെന്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്‌.  മ്യാന്‍മറിലെയും പാശ്ചാത്യരാജ്യങ്ങളിലെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്കൗണ്ടാണ് ഫേസ്ബുക്ക് സസ്‌പെന്റ് ചെയ്യുന്നത്. അമേരിക്കന്‍ മാധ്യമമായ ഡെയ്‌ലി ബീസ്റ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റോഹിങ്ക്യന്‍ ജനതയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്രത്യക്ഷമാക്കുകയും അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയുമാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. റാഖിനിലെ ആക്രമണത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ നിരവധി തവണ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തതായി മലേഷ്യന്‍ ആക്ടിവിസ്റ്റായ മുഹമ്മദ് അന്‍വര്‍ ഡെയ്‌ലി ബീസ്റ്റിനോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss