|    Oct 22 Mon, 2018 12:44 am
FLASH NEWS

റോഹിന്‍ഗ്യന്‍ പ്രശ്‌നം: ഇന്ത്യന്‍ നിലപാട് തിരുത്താന്‍ മോദിക്ക് രാഘവന്‍ എംപിയുടെ കത്ത്

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട്: റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരായ മ്യാന്‍മര്‍ ഭരണകൂടം സ്‌പോര്‍ണസര്‍ ചെയ്ത അതിക്രമങ്ങളെ ലോകനേതാക്കള്‍ അപലപിക്കുമ്പോള്‍ ഇന്ത്യ സ്വീകരിച്ച നിലപാട് നിരാശാജനകമാണെന്നും അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും എം കെ രാഘവന്‍ എംപി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മ്യാന്‍മറിലെ അക്രമങ്ങള്‍ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വംശഹത്യയുടെ രൂപത്തിലേക്ക് മാറിയിരിക്കയാണ്. ലോകത്തെതന്നെ ഏറ്റവും പീഡനമനുഭവിക്കുന്ന ജനവിഭാഗമെന്നാണ് ഐക്യരാഷ്ട്ര സഭ മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യന്‍ വംശജരെ വിശേഷിപ്പിക്കുന്നത്. എക്കാലവും മര്‍ദിതരോടും ഇരകളോടും ഒപ്പം നിന്ന ഇന്ത്യ റോഹിന്‍ഗ്യന്‍ വംശജരെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയും രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഭീകരവാദം പോലെയാണ് റോഹിങ്ക്യന്‍വംശജരുടെ പ്രവര്‍ത്തിയെന്നാണ്. ഇന്ത്യയില്‍ പാക്കിസ്ഥാന്‍ നടത്തുന്നത് വിഘടനവാദമാണ്. എന്നാല്‍ നൂറ്റാണ്ടുകളായി മ്യാന്‍മറില്‍ വസിക്കുന്ന റോഹിങ്ക്യക്കാര്‍ അവ—രുടെ പൗരത്വത്തിനും, സ്വാതന്ത്രത്തിനും, നിലനില്‍പ്പിനും വേണ്ടിയാണ് പൊരുതുന്നത്. രണ്ടും താരതമ്യം ചെയ്ത മോദിയുടെ നിലപാട് നിരാശാജനകമാണെന്നും അത് തിരുത്തണമെന്ന് എംപി ആവശ്യപ്പെട്ടു.സമാധാനത്തിന്റെ നോബല്‍സമ്മാനം നേടിയ നേതാവ് രാജ്യം ഭരിച്ചിട്ടും സമാധാനത്തിനുവേണ്ടി ജനലക്ഷങ്ങള്‍ പലായനം ചെയ്യേണ്ടിവരുന്നത് ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നും എംപി കത്തില്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss