|    Oct 15 Mon, 2018 4:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റോഹിന്‍ഗ്യന്‍ പ്രശ്‌നം : കേന്ദ്രം ഇന്ന് സത്യവാങ്മൂലംസമര്‍പ്പിക്കും

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നു സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരസംഘടനകള്‍ റോഹിന്‍ഗ്യകളെ ഉപയോഗിച്ചേക്കുമെന്നും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും നാടുകടത്തുമെന്നും വ്യക്തമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം തയ്യാറാക്കിയിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജികളില്‍ സുപ്രിംകോടതി ഇന്നു വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകരായ  പ്രശാന്ത് ഭൂഷണ്‍, കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ വഴിയാണ് ഹരജികള്‍ സമര്‍പ്പിച്ചിരുന്നത്. 40,000ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളാണ് ജമ്മു, ഹൈദരാബാദ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss