|    Oct 20 Sat, 2018 1:52 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ പ്രശ്‌നം: കേന്ദ്രത്തിന്റെ നിലപാടിനെ മനുഷ്യാവകാശ കമ്മീഷന്‍ എതിര്‍ക്കും

Published : 16th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ 40,000 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും. റോഹിന്‍ഗ്യകളെ തിരിച്ചയ്ക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ സത്യവാങ്മൂലം നല്‍കുമെന്ന് കമ്മിഷന്‍ ചെയര്‍മാനും മുന്‍ ചീഫ് ജസ്റ്റിസുമായ എച്ച് എല്‍ ദത്തു പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍കാലത്തെ വിധികള്‍ മനുഷ്യാവകാശ കമ്മിഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.  തിങ്കളാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. കോടതിയില്‍ നല്‍കിയത് അന്തിമ സത്യവാങ്മൂലമല്ലെന്നും യഥാര്‍ത്ഥ സത്യവാങ്മൂലം തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ 18ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ഇന്നലെ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss