|    Oct 23 Tue, 2018 8:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റോഹിന്‍ഗ്യന്‍ പ്രശ്‌നം : തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മന്ത്രി

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയ റോഹിന്‍ഗ്യകളെ തിരിച്ചയക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തിങ്കളാഴ്ച സുപ്രിംകോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇതുസംബന്ധിച്ചു കൂടുതല്‍ പ്രതികരിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കുറിച്ചുള്ള രാഷ്ട്രീയപരമായ ചോദ്യങ്ങളോട്, എല്ലാം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുമെന്നായിരുന്നു രാജ്‌നാഥ് സിങിന്റെ മറുപടി. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിയാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കൂ എന്നാണ് രാജ്‌നാഥ് സിങ് ഇന്നലെ പറഞ്ഞത്.ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നാല്‍, കഴിഞ്ഞദിവസം പുറത്തുവന്ന സത്യവാങ്മൂലം പൂര്‍ണമല്ലെന്നും അശ്രദ്ധമൂലമാണ് അതു പരസ്യമായതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു. സത്യവാങ്മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കിയിരുന്നു. തങ്ങളെ തിരികെ മ്യാന്‍മറിലേക്ക് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ടു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss