|    Oct 22 Mon, 2018 3:21 pm
FLASH NEWS
Home   >  News now   >  

റോഹിന്‍ഗ്യന്‍ പ്രശ്‌നം രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി;പെട്ടെന്ന് പരിഹാരം പ്രതീക്ഷിക്കരുത്:സൂചി

Published : 7th September 2017 | Posted By: mi.ptk

നെയ്ഫീഡു: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തിന് പെട്ടന്ന് പരിഹാരം പ്രതീക്ഷിക്കരുതെന്നും സൂചി പറഞ്ഞു. റോഹിംഗ്യനുകള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായപ്പെട്ടിട്ടും സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ച സൂചി മൗനം പാലിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി സൂചി രംഗത്തെത്തിയിരിക്കുന്നത്.
റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന് പെട്ടെന്ന് ഒരു പരിഹാരം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണ്. രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് റോഹിന്‍ഗ്യന്‍ പ്രശ്‌നം. ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രശ്‌നപരിഹാരം സാധ്യമല്ലെന്നും സൂചി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss