|    Dec 10 Mon, 2018 4:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ പ്രതിസന്ധി; സൂച്ചിയുടെ എഡിന്‍ബര്‍ഗ് പുരസ്‌കാരം നഷ്ടപ്പെട്ടേക്കും

Published : 25th August 2018 | Posted By: kasim kzm

എഡിന്‍ബര്‍ഗ്: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരേയുള്ള സൈനിക അതിക്രമങ്ങളെ അപലപിക്കാന്‍ വിസമ്മതിച്ച മ്യാന്‍മര്‍ നേതാവും സമാധാനത്തിനുള്ള നൊബേല്‍ ജേതാവുമായ ഓങ്‌സാന്‍ സൂച്ചിയുടെ ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം നഷ്ടപ്പെട്ടേക്കും. റോഹിന്‍ഗ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് സൂച്ചിക്ക് നഷ്ടമാവുന്ന ഏഴാമത്തെ പുരസ്‌കാരമായിരിക്കും ഇത്്.
മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനാണ് 2005ല്‍ സൂച്ചിക്ക് പുരസ്‌കാരം സമ്മാനിച്ചത്.
സൈന്യത്തിന്റെ വംശീയ ഉന്മൂലന നടപടികളെത്തുടര്‍ന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യരെ മ്യാന്‍മറിലേക്കു തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഡിന്‍ബര്‍ഗ് ഭരണാധികാരി ഫ്രാന്‍ക് റോസ് സൂച്ചിക്ക് കത്തെഴുതിയിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ സൂച്ചി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് സൂച്ചിക്ക് നല്‍കിയ പുരസ്‌കാരം തിരിച്ചുപിടിക്കാന്‍ ഫ്രാന്‍ക് റോസ് തീരുമാനിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss