|    Jul 21 Sat, 2018 9:04 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ പ്രതിസന്ധി: ‘മോദിയുടെ ഇന്ത്യ’യില്‍ പ്രതീക്ഷയര്‍പ്പിച്ച് ഹിന്ദുക്കളുടെ പലായനം

Published : 21st September 2017 | Posted By: shadina sdna

ധക്ക: ഇന്ത്യയിലുള്ള റോഹിന്‍ഗ്യന്‍ വംശജരെ തിരിച്ചയക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതിനു പിറകെ മ്യാന്‍മറില്‍ നിന്നുള്ള ഹിന്ദുക്കളും ഇന്ത്യയിലേക്ക് കുടിയേറാനൊരുങ്ങുന്നു. ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തുണയാവുമെന്ന പ്രതീക്ഷയിലാണു മ്യാന്‍മാറില്‍ നിന്നു പലായനം ചെയ്യുന്ന ഹിന്ദു മതക്കാര്‍. റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമത്തില്‍ റാഖൈനിലെ ബുദ്ധമതക്കാരും കൂട്ടു നില്‍ക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകെയാണു ഹിന്ദുക്കളുടെ പലായനവും ചര്‍ച്ചയാവുന്നത്. റാഖൈനില്‍ നിന്നു ഹിന്ദുക്കളും പലായനം ചെയ്യുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലേക്കുള്ള പ്രവേശനം കാത്ത് 500ഓളം പേരാണു ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ ചേരികളില്‍ കഴിയുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അക്രമങ്ങള്‍ തുടരുന്ന ബുദ്ധിസ്റ്റ് ഭൂരിപക്ഷമായ റാഖൈനിലേക്ക് മടങ്ങിപ്പോവാന്‍ ഇവര്‍ക്കു ഭയമാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലും തങ്ങള്‍ സുരക്ഷിതരെല്ലാണ് ഇവര്‍ വിശ്വസിക്കുന്നത്.
ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, മുസ്‌ലിം, ബുദ്ധ, ക്രിസ്ത്യന്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ പെട്ടെന്നു പൗരത്വം ലഭിക്കാന്‍ എളുപ്പമാണെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.
ഇന്ത്യയെന്നാല്‍ ഹിന്ദുസ്ഥാന്‍ എന്നു കൂടിയാണെന്നും അതിനാല്‍ തങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും നിരഞ്ജന്‍ രുദ്ര എന്ന ഗ്രാമീണന്‍ പറയുന്നു. ഇന്ത്യയില്‍ ആഗ്രഹിക്കുന്നതു സമാധാന പൂര്‍ണമായ ഒരു ജീവിതം മാത്രമാണെന്നും ചേരിയില്‍ കഴിയുന്നവര്‍ പറയുന്നു. ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ ഒരു തീരുമാനം കാത്തിരിക്കുകയാണ് ഇവര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss