|    Jul 23 Mon, 2018 1:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ : ദുരിതം രൂക്ഷമായിട്ട് ഒരുമാസം

Published : 26th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ സഹായത്തോടെ പട്ടാളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണം ശക്തമാക്കിയിട്ട് ഒരുമാസം. കഴിഞ്ഞ ആഗസ്ത് 25 മുതലാണ് പട്ടാളത്തിന്റെ സഹായത്തോടെ റോഹിന്‍ഗ്യകള്‍ക്കെതിരേ ആക്രമണം ശക്തമായത്.  തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ക്കാണ് അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലേക്കു കുടിയേറേണ്ടി വന്നത്. ആക്രമണം രൂക്ഷമായിട്ട് ഒരുമാസം പിന്നിടുമ്പോഴും ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് സ്വരക്ഷയ്ക്കായി രാജ്യം വിടുന്നത്. ഏതാണ്ട് എട്ടു ലക്ഷത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശിലേക്കെത്തിയത്. ബംഗ്ലാദേശ് നഗരമായ കോക്‌സ് ബസാറിന്റെ ചുറ്റുവട്ടത്തുള്ള ക്യാംപുകളിലായി മാത്രം ഏകദേശം 3,00000 റോഹിന്‍ഗ്യകളാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss