|    Oct 18 Wed, 2017 7:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യന്‍ ക്യാംപുകളില്‍ ഐഎസ്എമ്മിന്റെ സഹായ വിതരണം

Published : 3rd October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ ഐഎസ്എമ്മിന്റെ സഹായ വിതരണം. ജമ്മു, ഹരിയാനയിലെ മേവാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാംപുകളിലാണ് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും കൈമാറിയത്. ക്യാംപുകളില്‍  കുടിവെള്ളം ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജമ്മുവിലെ അഭയാര്‍ഥി ക്യാംപില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. ഫോക്കസ് ഇന്ത്യ സെക്രട്ടറി ഡോ. ലബീദ് അരീക്കോട്, ഷക്കീല്‍ റഹ്മാന്‍ നദ്‌വി, ഐഎസ്എം ഭാരവാഹികളായ ജാബിര്‍ വാഴക്കാട്, യൂനുസ് നരിക്കുനി, ശരീഫ് കോട്ടക്കല്‍, ഫിറോസ് വണ്ടൂര്‍, അഫ്താഷ് ചാലിയം, ജലീല്‍ വൈരങ്കോട്, വി ടി ഹംസ, ലത്തീഫ് രാമനാട്ടുകര, ജാബിര്‍ തൃശൂര്‍, ഷഹീം എടത്തനാട്ടുകര എന്നിവര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക