|    Jul 21 Sat, 2018 1:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ സമ്മേളനം അടുത്തമാസം നാലിന് കോഴിക്കോട്ട്‌

Published : 24th September 2017 | Posted By: fsq

 

കോഴിക്കോട്: മഴമൂലം മാറ്റിവച്ച റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാസമ്മേളനം ഒക്ടോബര്‍ നാലിന് കോഴിക്കോട്ട് നടക്കുമെന്ന് മുസ്്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ പിഎ മജീദ് അറിയിച്ചു. വൈകീട്ട് നാലിന് അരയിടത്തുപാലം ബേബി ഹോസ്പിറ്റലിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടി ല്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ മുസ്്‌ലിം സംഘടനാ നേതാക്കളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യരംഗത്തെ പ്രമുഖരും പങ്കെടുത്തും.  ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്നവരെന്ന് ഐക്യരാഷ്ട്രസഭ പോലും വിലയിരുത്തുന്ന റോഹിന്‍ഗ്യകളുടെ ദയനീയ അവസ്ഥ മനുഷ്യകുലത്തിന്റെ വലിയ നൊമ്പരമാണ്. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയും പലായ—നം ചെയ്ത് ഇന്ത്യയിലെത്തിയ അഭിയാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പറഞ്ഞറിയിക്കാനാവാത്തതാണ്. ഭീകരമുദ്ര ചാര്‍ത്തി കൊന്നു തള്ളുന്ന മ്യാന്‍മറിലെയും തീവ്രവാദം ആരോപിച്ച് അഭയാര്‍ഥികളെ തിരിച്ചയക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെയും മനുഷ്യത്വ വിരുദ്ധ സമീപനങ്ങള്‍ സമ്മേളനത്തില്‍ തുറന്നുകാട്ടും. മ്യാന്‍മര്‍ പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും വംശവെറിയും കൂട്ടക്കൊലയും ഐരാവതി നദിയെ ചോര നിറമാക്കുമ്പോള്‍ അഹിംസയുടെയും അഭയത്തിന്റെയും മഹാഭൂമിയായ ഇന്ത്യയിലാണ് ലോകത്തിന്റെ പ്രതീക്ഷ. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഒറ്റപ്പെടുത്തിയും പട്ടിണിക്കിട്ടും ദ്രോഹിച്ച് ആട്ടിയോടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള വ്യതിയാനവും ആയിരത്താണ്ടു കാലത്തെ ഇന്ത്യന്‍ ചരിത്രത്തെ നിരാകരിക്കുന്നതുമാണ്. മനുഷ്യാവകാശത്തിന്റെ വിളംബരം തീര്‍ക്കുന്ന പ്രാര്‍ഥനാ നിര്‍ഭരമായ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നും കെ പി എ മജീദ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss