|    Oct 21 Sun, 2018 5:23 am
FLASH NEWS

റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ സംഗമം നാളെ കാഞ്ഞിരപ്പള്ളിയില്‍

Published : 22nd September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: മഹല്ല് ജമാഅത്ത് കോ-ഓഡിനേഷന്‍ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റി നാളെ വൈകീട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ (ആനത്താനം മൈതാനം) റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോക ജനതയുടെ മുന്നില്‍ തോരാ കണ്ണീരുമായി നിലകൊള്ളുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി വമ്പിച്ച റാലിയും പൊതുസമ്മേളനവും നടത്തും. ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തിച്ചേര്‍ന്ന റോഹിന്‍ഗ്യന്‍ ജനതയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും റോഹിന്‍ഗ്യന്‍ ജനതയ്ക്കു നീതി ലഭ്യമാക്കാന്‍ സമൂഹ മനസ്സാക്ഷി ഉണര്‍ത്തുന്നതിനായി നടത്തുന്ന റാലിയിലും സമ്മേളനത്തിലും വിവിധ സാമൂഹിക സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കം ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. നാളെ വൈകീട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി അങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന റാലി കുരിശുങ്കല്‍, പുത്തനങ്ങാടി, ബസ് സ്റ്റാന്‍ഡ് വഴി പേട്ടക്കവലയില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് 6.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും. മേഖലാ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എം അബ്ദുല്‍ സലാം അധ്യക്ഷത വഹിക്കും. നൈനാര്‍പള്ളി സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം എ പി ഷിഫാര്‍ മൗലവി അല്‍ കൗസരി വിഷയാവതരണം നടത്തും. ജനറല്‍ സെക്രട്ടറി സി യു അബ്ദുല്‍ കരീം ഫാദര്‍ പോള്‍ തേലക്കാട്ട്, ദലിത് ചിന്തകന്‍ കെ കെ കൊച്ച്, പേഴക്കാപ്പള്ളി ജാമിഅ ബദരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ തൗഫീഖ് മൗലവി അല്‍ ബാഖവി എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. കോ-ഓഡിനേഷന്‍ സെക്രട്ടറി ടി ഇ സിദ്ദീഖ് പ്രമേയാവതരണം നടത്തും. സമ്മേളനത്തിന് ടി എസ് റഷീദ് സംസാരിക്കും. കാഞ്ഞിരപ്പള്ളി താലൂക്കിലെയും സമീപങ്ങളിലെയും മുഴുവന്‍ മഹല്ലുകളിലെയും അംഗങ്ങള്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പി എം അബ്ദുല്‍ സലാം, ടി എസ് റഷീദ്, സി യു അബ്ദുല്‍ കരീം, മുഹമ്മദ് നയാസ്, ടി ഇ സിദ്ധീഖ്, പി എസ് ഹുസൈന്‍, അസീസ് ബഡായില്‍, ഷെഫീക്ക് താഴത്തു വീട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss