|    Jul 21 Sat, 2018 5:30 am
FLASH NEWS

റോഹിന്‍ഗ്യന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വിവിധ സംഘടനകള്‍

Published : 9th September 2017 | Posted By: fsq

 

കാസര്‍കോട്: അമേരിക്കയുടേയും ഇസ്രയേലിന്റെയും താല്‍പര്യമനുസരിച്ച് മ്യാന്‍മറിലെ സൈന്യം റോഹിന്‍ഗ്യന്‍ മുസ്്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചും റോഹിന്‍ഗ്യന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ട് റാലി നടത്തി. എസ്ഡിപിഐ, ഐഎന്‍എല്‍, എസ്‌വൈഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. റോഹിന്‍ഗ്യന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് ടൗണില്‍ റാലി സംഘടിപ്പിച്ചു. പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച് എയര്‍ലൈന്‍സ് വഴി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, സക്കരിയ്യ ഉളിയത്തടുക്ക, മുഹമ്മദ് കരിമ്പളം, മുഹമ്മദ് അലി ആലംപാടി, മനാഫ് സിറാജ് നഗര്‍, ഫൈസല്‍ നേതൃത്വം നല്‍കി.ഐഎന്‍എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് പ്രകടനം നടത്തി, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പോസ്റ്റാഫിസ് പരിസരത്ത് സമാപിച്ചു. കെ എസ് ഫക്രുദ്ദീന്‍, അസീസ് കടപ്പുറം, എം എ ലത്തീഫ്, മൊയ്തീന്‍കുത്തി കളനാട്, സുബൈര്‍ പടുപ്പ്, മുസ്തഫ തോരവളപ്പ്, കപ്പണ മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ പടന്ന, സി എം എ ജലീല്‍, ഇക്ബാല്‍ മാളിക, അബ്ദുര്‍ റഹ്മാന്‍ കളനാട്, ഖാദര്‍ ആലംപാടി, എന്‍ എം അബ്ദുല്ല, മുസ്തു എരിയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പള്ളിക്കര: നാഷനല്‍ ലേബര്‍ യൂനിയന്‍ പള്ളിക്കരയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്‍എല്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ബോവിക്കാനം: റോഹിന്‍ഗ്യന്‍ മുസ്്‌ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു മുസ്്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബോവിക്കാനം ടൗണില്‍ പ്രതിഷേധ സംഗമം നടത്തി. രവീന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss