|    Oct 24 Wed, 2018 4:38 am
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുത് : സേട്ട് സാഹിബ് സാംസ്‌കാരിക വേദി

Published : 11th September 2017 | Posted By: fsq

 

തൃശൂര്‍: മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ വംശഹത്യത്തില്‍ നിന്ന് രക്ഷ തേടി ഇന്ത്യയില്‍ അഭയംതേടിയ റോഹിങ്ക്യന്‍ മുസ്്‌ലിംകളെ തിരിച്ചയക്കരുതെന്ന് സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മൊയ്തുണ്ണി ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് തൃശൂരില്‍ നടത്തിയ പ്രതിഷേധ ധര്‍ണയും ഒപ്പു ശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മ്യാന്‍മര്‍ ഭരണാധികാരിയും നോബല്‍ സമ്മാന ജേതാവുമായ ഓങ്ങ് സാന്‍ സൂചി രോഗിന്‍ഗ്യന്‍ ജനതയുടെ വംശഹത്യക്ക് കളമൊരുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ അഭയം തേടിയ അര ലക്ഷത്തോളം വരുന്ന രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം. അഭയാര്‍ഥികളെ സംരക്ഷിച്ചിട്ടുള്ള ഭാരതസംസ്‌കാരം രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് കൂടി ബാധകമാക്കി അവരെ ഇന്ത്യയില്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് സജീവനി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് എം കെ, ഉസ്മാന്‍ ചീന്നംമ്പുള്ളി സംസാരിച്ചു. എ ടി അബ്ദുല്‍ മജീദ്, സി ഷറഫുദ്ദീന്‍, ജംഷീര്‍ അലി ചിന്നക്കല്‍, കെ പി സുബ്രഹ്മണ്യന്‍, ഹാഷിം ചാമക്കാല നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss