|    Jul 17 Tue, 2018 9:43 am
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തെ വീണ്ടുമൊരു വിഭജനത്തിലെത്തിക്കും: ആര്‍എസ്എസ്

Published : 8th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തുടരാന്‍ അനുവദിക്കുന്നത് രാജ്യത്തെ മറ്റൊരു വിഭജനത്തിലേക്ക് എത്തിക്കുമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ കെഎന്‍ ഗോവിന്ദാചാര്യ. രാജ്യത്ത് കഴിയുന്ന റോഹിന്‍ഗ്യകളെ തുടരാന്‍ അനുവദിക്കരുതെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയിലാണ് ഗോവിന്ദാചാര്യ ഇക്കാര്യം പറഞ്ഞത്. അല്‍ഖ്വയ്ദ പോലുള്ള സംഘടനകള്‍ റോഹിന്‍ഗ്യകളെ ഉപയോഗിച്ച് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഗോവിന്ദാചാര്യയുടെ വാദം. അതിനാല്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംങ്ങളെ രാജ്യത്ത് തുടരാന്‍ അനുവദിക്കരുതെന്നും അനുവദിച്ചാല്‍ അത് രാജ്യത്തെ വീണ്ടും വിഭജിക്കാന്‍ പ്രോത്സാഹനം നല്‍കലാകുമെന്നും പരാതിയില്‍ പറയുന്നു.
രാജ്യത്ത് കഴിയുന്ന റോഹിന്‍ഗ്യകളെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹരജി ഈ മാസം 11ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഗോവിന്ദാചാര്യ റോഹിന്‍ഗ്യകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss