|    Jul 20 Fri, 2018 10:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് സിപിഎം

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. അവരെ അഭയാര്‍ഥികളായി പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സിപിഎം ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍കള്‍ ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും പലായനം ചെയ്യുകയാണ്. പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി ബര്‍മ, ബംഗ്ലാദേശ് സര്‍ക്കാരുകളുമായി ചര്‍ച്ചനടത്തണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടാവാത്തത് നിരാശാജനകമാണ്. റോഹിന്‍ഗ്യന്‍ പ്രശ്‌നം ഇന്ത്യ മനുഷ്യാവകാശ പ്രശ്‌നമായി കൈകാര്യംചെയ്യണം. പ്രശ്‌നത്തില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷനും റെഡ്‌ക്രോസ് അടക്കമുള്ള സംഘടനകളും ഇടപെടണമെന്നും പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss