|    Oct 23 Tue, 2018 9:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കല്‍ : കേന്ദ്ര നീക്കം തീരാകളങ്കമെന്ന് രമേശ് ചെന്നിത്തല

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: മ്യാന്‍മറിലെ വംശീയ കലാപത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയെത്തിയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ സംസ്‌കാരത്തിനു തീരാകളങ്കമാണെന്നു പ്രതിപക്ഷനേതാവ് രമേശ്  ചെന്നിത്തല. ‘അതിഥി ദേവോ ഭവ’ എന്ന മഹത്തായ സാംസ്‌കാരിക പൈതൃകം മുറുകെപ്പിടിക്കുന്ന രാജ്യമാണു നമ്മുടേത്. ഈ പാരമ്പര്യത്തിനുതന്നെ അപവാദമാണ് മ്യാന്‍മാറില്‍നിന്നുള്ള റോഹിന്‍ഗ്യന്‍ മുസ്്‌ലിം അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള  കേന്ദ്രസര്‍ക്കാര്‍ നീക്കം. ലോകസമാധാനത്തിനു മുന്‍കാലങ്ങളില്‍ ഇന്ത്യ വഹിച്ച പങ്ക് നരേന്ദ്രമോദി മറക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചേരിചേരാ നയത്തിന്റെ വക്താവായി ലോകസമാധാനത്തിനു മികച്ച സംഭാവന നല്‍കിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. ലോകത്തില്‍  അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയുടേത്. ഈ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനു പകരം ജാതിയുടെയും മതത്തിന്റെയും സങ്കുചിതമായ ചിന്തകള്‍ മാത്രം ആധാരമാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടി രാജ്യത്തിനുതന്നെ അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss