|    Nov 14 Wed, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് തിരിച്ചെത്താന്‍ അവസരം ഒരുക്കണം

Published : 9th August 2018 | Posted By: kasim kzm

ജനീവ: വംശീയ ഉന്മൂലനം കാരണം മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്തു നിന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജരുടെ സുക്ഷിതമായ തിരിച്ചുവരവിന് എത്രയും വേഗം സംവിധാനം ഒരുക്കണമെന്നു മ്യാന്‍മറിനോട് യുഎന്‍ ആവശ്യപ്പെട്ടു. അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണറും യുഎന്‍ഡിപിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇത് ആവശ്യപ്പെട്ടത്. തിരിച്ചെത്തുന്നവര്‍ക്കു പൗരത്വം അനുവദിക്കാന്‍ സുഗമമായ വഴിയൊരുക്കണമെന്നും ആവശ്യമുണ്ട്. റഖൈനിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തണം.
റാഖൈനിലെ മൊങ്ഡ്വാ ടൗണിലേക്ക് പ്രവേശനത്തിനായി ഇപ്പോഴും അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അനുമതി സഹിതമുള്ള പ്രവേശനമാണ് ആവശ്യമെന്നും പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇതിനോടു മ്യാന്‍മര്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂണില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടു മ്യാന്‍മര്‍ ഭരണകൂടവുമായി യുഎന്‍ ധാരണയിലെത്തിയിരുന്നു. ബംഗ്ലാദേശിലെ പതിനായിരക്കണക്കിനു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഘട്ടംഘട്ടമായി തിരികെയെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കില്ലെന്നു രഹസ്യമായി തയ്യാറാക്കിയ മ്യാന്‍മറിന്റെ മറ്റൊരു ഉടമ്പടി കൂടിയുണ്ടെന്നു പുറത്തുവന്നിരുന്നു.
റാഖൈന്‍ സംസ്ഥാനത്തേക്കു പ്രവേശനം, എല്ലാ വിഭാഗം ജനങ്ങളുമായി ഇടപെടാനുള്ള സ്വാതന്ത്ര്യം, പ്രതിസന്ധിയുടെ പ്രധാന കാരണം പരിഹരിക്കാനുള്ള ശ്രമം എന്നീ മൂന്നു കാര്യങ്ങളാണു മ്യാന്‍മര്‍ ഭരണകൂടത്തോട് അന്താരാഷ്ട്ര ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss