|    Oct 19 Fri, 2018 5:26 am
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തടയാന്‍ കുഴിബോംബ്

Published : 6th September 2017 | Posted By: shins

നേയ്പിഡോ: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തേക്ക് വരുന്നത് തടയാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മ്യാന്‍മര്‍ കുഴിബോംബ് സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയില്‍ മ്യാന്‍മര്‍ കുഴിബോംബ് സ്ഥാപിക്കുകയും വേലി കെട്ടുകയും ചെയ്യുന്നുണ്ടെന്ന വാര്‍ത്ത ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് പുറത്തുവന്നിരിക്കുന്നത്. കുഴിബോംബ് സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് ബംഗ്ലാദേശില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നുള്ള റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്തു നിലനില്‍ക്കുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ഒന്നേകാല്‍ ലക്ഷത്തോളം റോബിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ചൊവ്വാഴ്ച ഈ മേഖലയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി റിപോര്‍ട്ടുണ്ട്. നിരായുധരായ റോഹിംഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മര്‍ സൈന്യം വെടിവച്ചു കൊല്ലുന്നതായി പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss