|    Nov 15 Thu, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം : നാടുകടത്താനുള്ള നീക്കം ഉപേക്ഷിക്കണം – ഇ ടി മുഹമ്മദ് ബഷീര്‍

Published : 6th September 2017 | Posted By: fsq

 

മലപ്പുറം: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിരാശാജനകമാണ്. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു ദേശീയ മനുഷ്യവകാശ കമ്മീഷനു മുസ്‌ലിംലീഗ് പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലീഗ് പ്രതിനിധികള്‍ ഇന്ത്യയിലുള്ള യുഎന്‍ പ്രതിനിധികളെ ഉടന്‍ കാണുമെന്നും എംപി അറിയിച്ചു. സ്വന്തം രാജ്യത്തേക്കു തങ്ങളെ മടക്കിയയക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40,000ഓളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ യുഎന്‍എച്ച്ആര്‍സിയുടെ അഭയാര്‍ഥി കാര്‍ഡുള്ളവരാണ്. ഇവരെയടക്കം നാട്കടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞത്. മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരേ ലോകരാഷ്ട്രങ്ങള്‍ രംഗത്തു വരുമ്പോള്‍ ഇന്ത്യ അഭയാര്‍ഥികളെ നാടുകടത്താന്‍ തീരുമാനിച്ചത് ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര സഹമന്ത്രിയുടെ വ്യാജപ്രചാരണങ്ങള്‍മൂലം ഇന്ത്യയില്‍ ഇവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട യുഎന്‍തന്നെ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇക്കാര്യത്തില്‍ അഭയാര്‍ഥികള്‍ക്ക് അനുകൂലമായി രംഗത്തുവന്നു മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് മാതൃകയാവേണ്ടതായിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss