|    Jul 22 Sun, 2018 12:37 pm
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കരുത്: ജമാഅത്ത് കൗണ്‍സില്‍

Published : 23rd September 2017 | Posted By: fsq

 

കൊല്ലം: മ്യാന്‍മാറിലെ രാഖൈനില്‍ നിന്ന് ബുദ്ധ സന്യാസികളുടെയും പട്ടാളത്തിന്റെയും ആക്രമണങ്ങളില്‍ ഭയന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയവരെ പുറത്താക്കരുതെന്ന് കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് അഭ്യര്‍ത്ഥിച്ചു. ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. അതിര്‍ത്തി വനങ്ങളിലൂടെ നാഫ് നദിയിലൂടെയും കുഞ്ഞുങ്ങളെയും വഹിച്ച് നാടുവിടാന്‍ ശ്രമിക്കുന്നവരെ പിന്നില്‍ നിന്നും ആക്രമിച്ച് മൃതശരീരങ്ങളോട് പോലും ക്രൂരത കാണിക്കുന്ന മ്യാന്‍മര്‍ ഭരണ കൂട ഭീകരതയ്‌ക്കെതിരേ പ്രധാനമന്ത്രി മോദി പ്രതികരിക്കണം. ഈ അഭയാര്‍ഥികള്‍ മുസ്്‌ലിംകള്‍ ആയതിന്റെ പേരില്‍ തിരിച്ചയക്കാനുള്ള ശ്രമത്തില്‍ നിന്ന് ഭരണകൂടം പിന്‍മാറണം. ചെങ്ങഴത്ത് റഹീം അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ജഡ്ജി കെ മൈതീന്‍ കുഞ്ഞ്, നുജുമുദ്ദീന്‍ അഹമ്മദ്, വഹാബ് ഇടപ്പള്ളിക്കോട്ട, സുബേര്‍ പറമ്പില്‍, സൈനുദ്ദീന്‍ ആദിനാട്, യൂനുസ് ചിറ്റുമൂല, അഹമ്മദ് കബീര്‍ ക്ലാപ്പന, മജീദ് , സൈനുദ്ദീന്‍ , ഷിബു സുലൈമാന്‍ എരിയപുരത്ത് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss