|    Oct 23 Tue, 2018 10:31 pm
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം: കേന്ദ്രസര്‍ നയം തിരുത്തണമെന്ന് എസ്‌വൈഎസ്

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് എസ്‌വൈഎസ് തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ബീമാപള്ളി അബ്ദുല്‍ അസീസ് മുസ്്‌ലിയാര്‍ ആവശ്യപ്പെട്ടു. ലോകജനതയുടെ മുന്നില്‍ കേണപേക്ഷകരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ രാജ്യമായ മ്യാന്‍മാറിലെ റോഹിന്‍ഗ്യന്‍ ജനലക്ഷങ്ങള്‍. നിരപരാധികളായ, നിസഹായരായ, പാവങ്ങളെ, പട്ടാളക്കാര്‍ വെടിവച്ച് കൊലപ്പെടുത്തുകയും സര്‍വ്വതും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാനഭംഗത്തിനിരയാവുന്ന വനിതകള്‍, പിഞ്ചുകുഞ്ഞുങ്ങളും കുട്ടികളും വൃദ്ധരും മാറാരോഗികള്‍ വരെ അന്യരാജ്യങ്ങളിലേക്ക് അഭ്യം തേടിയോടേണ്ടി വരുന്ന അവസ്ഥ അതീവ വേദനയാണ്. എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളുടെ അവസ്ഥയെക്കുറിച്ച് ലോകസമൂഹം ദു:ഖത്തിലാണ്. നൂറുകണക്കിന് തലമുറകളായി വസിച്ചുവരുന്ന സ്വന്തം നാട്ടില്‍ നിന്നും ജീവനും കൊണ്ട് പായുമ്പോഴും വഴിമധ്യേ കരയിലും കടലിലും പിടഞ്ഞുവീണ് മരിക്കേണ്ടി വരുന്ന ഹതഭാഗ്യര്‍. ഏതൊരുജനതയുടെയും അടിസ്ഥാന ആവശ്യമാണ് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും. അത് അവര്‍ ജനിച്ചുവളര്‍ന്ന പ്രദേശത്ത് തന്നെ ലഭ്യമാക്കേണ്ടതുമാണ്. അവ നിഷേധിക്കുന്നത് തീര്‍ത്തും അക്രമമാണ്. ലോകത്ത് ഇത്തരമൊരു കൊടിയ പീഡനം അനുഭവിക്കേണ്ടിവരുന്ന ജനത വേറെയില്ലെന്ന് പറഞ്ഞത് ലോകശാന്തിയ്ക്ക് ഉത്തരവാദിത്തപ്പെട്ട ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഈ കൊടുംക്രൂരതയെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss