|    Oct 18 Thu, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ പട്ടിണിമരണ ഭീഷണിയിലെന്ന് സന്നദ്ധ സംഘടന

Published : 18th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ പട്ടിണിമരണത്തിന്റെ ഭീഷണിയിലെന്നു സന്നദ്ധ സംഘടന. ഭക്ഷണവും വെള്ളവും ലഭിക്കാത്തതും വാസസ്ഥലമില്ലാത്തതും അഭയാര്‍ഥികളുടെ സ്ഥിതി അപകടത്തിലാക്കുന്നതായി സേവ് ദ ചില്‍ഡ്രന്‍ ബംഗ്ലാദേശ് ഡയറക്ടര്‍ മാര്‍ക് പിയേര്‍സ് അറിയിച്ചു. 4.1 ലക്ഷത്തോളം റോഹിന്‍ഗ്യന്‍ വംശജരാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്ന് സൈനികരുടെ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യകള്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങള്‍ വംശീയ ഉന്‍മൂലനത്തിന്റെ ഉദാഹരണമാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടിരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ തളര്‍ന്ന നിലയിലാണ് റോഹിന്‍ഗ്യര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തുന്നത്. അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷ്യലഭ്യത സംബന്ധിച്ച് ആശങ്കയുള്ളതായി  മാര്‍ക് പിയേര്‍സ് അറിയിച്ചു. കുടിവെള്ളത്തിന്റെ കുറവും വൃത്തിഹീനമായ സാഹചര്യങ്ങളും വാസസ്ഥലമില്ലാത്തതും അതിര്‍ത്തി കടന്ന റോഹിന്‍ഗ്യരുടെ സ്ഥിതി അപകടകരമാക്കുന്നു. അഭയാര്‍ഥി ക്യാംപുകളിലെത്താത്ത നിരവധി പേര്‍ വയലുകളിലും പാതയോരങ്ങളിലുമാണ് കഴിയുന്നത്. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാത്ത തരത്തില്‍ ഗുരുതരപ്രതിസന്ധിയിലേക്കാണ്്് കാര്യങ്ങള്‍ നീങ്ങുന്നതെന്നും സേവ് ദ ചില്‍ഡ്രന്‍ പ്രതിനിധി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss