|    Jul 19 Thu, 2018 8:59 pm
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് സമസ്ത മുശാവറ

Published : 15th September 2017 | Posted By: fsq

 

പാലക്കാട്:മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആക്രമങ്ങളും വംശഹത്യയും നടന്നു കൊണ്ടിരിക്കുന്ന മ്യാന്‍മറില്‍ നിന്ന് പ്രാണാരക്ഷാര്‍ഥം ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍  മുസ്‌ലിംകളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത ജില്ലാ മുശാവറ യോഗം അഭ്യര്‍ഥിച്ചു. ഏക്കാലത്തും മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കൊപ്പം നിലകൊണ്ട മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. പൂര്‍വ കാല നേതാക്കള്‍ കാത്തുസൂക്ഷിച്ച മഹത്തായ പാരമ്പര്യം ഇന്ത്യ എന്നും നിലനിര്‍ത്തണം. പ്രസിഡന്റ് എന്‍ അലി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൊമ്പം കെ പി മുഹമ്മദ് മുസ്‌ല്യാര്‍ ചര്‍ച്ച അവതരിപ്പിച്ചു. നവംബര്‍ മധ്യത്തില്‍ ജില്ലാ പണ്ഡിത സംഗമം ജാമി അഹസനിയ്യയില്‍ നടത്താനും തീരൂമാനിച്ചു. എല്ലാ താലൂക്കുകളിലും ഈമാസം മുശാവറയോഗം നടത്താനും തീരുമാനിച്ചു. സി എം ഹംസമുസ്‌ല്യാര്‍,മുഹമ്മദലി ഹസ്രത്ത് കൊടുവായൂര്‍, മുഹമ്മദ് ഇല്യാസ് ബാഖവി, എം വി സിദ്ദീഖ് സഖാഫി, കെ ഉമര്‍മദനി വിളയൂര്‍, യു എ മുബാറക് സഖാഫി, സി വി ഹനീഫ ഫൈസി, കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, ഖാലിദ് ഫൈസി, കെ ഉസ്മാന്‍ സഖാഫി, കെ ഉണ്ണീന്‍കുട്ടി സഖാഫി, ഉമര്‍ ഫൈസി മാരായമംഗലം, എ ഇസ്മാഈല്‍ ദാരിമി, ഇസ്മാഈല്‍ ഫൈസി കോട്ടപ്പുറം, സെയ്തുമുഹമ്മദ് സഖാഫി പാലക്കാട്, മുജീബ് സഖാഫി, സ്വാലിഹ് മിസ് ബാഹി,അബ്ദുറഹീംസഖാഫി, അബ്ബാസ് സുഹ്‌രി, പി എ കബീര്‍ അന്‍വരി, സിദ്ദീഖ് നിസാമി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss