|    Jul 23 Mon, 2018 1:32 pm
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ : കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനപ്പരിശോധിക്കണം’

Published : 14th September 2017 | Posted By: fsq

 

പാലക്കാട്: മ്യാന്മര്‍ സൈന്യത്തിന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള മുസ്‌ലിം കോണ്‍ഫറന്‍സ് (മുസ്‌ലിം ഐക്യവേദി) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് അഭയം നല്‍കി രാജ്യം ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ മാതൃക കാണിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ആട്ടിയോടിക്കുകയല്ല വേണ്ടത്. ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുവാന്‍ ഭരണകൂടം തയ്യാറാവണം. റോഹിന്‍ഗ്യന്‍ ജനതയെ വംശീയ ഉന്മൂലനം ചെയ്യുന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടി കടുത്ത മനുഷ്യാവകാശലംഘനവും അപലപനീയവുമാണെന്ന് യോഗം കുറ്റപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ എ കെ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss