|    Oct 19 Fri, 2018 3:59 am
FLASH NEWS
Home   >  Districts  >  Kasaragod  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളോടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ അന്തസ്സ് കെടുത്തി: ഉമ്മന്‍ ചാണ്ടി

Published : 28th September 2017 | Posted By: shadina sdna

കാസര്‍കോട്: രാജ്യത്ത് കഴിഞ്ഞ ഏഴുദശാബ്ദങ്ങളായി തുടരുന്ന അന്താരാഷ്ട്ര ബന്ധം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളോടുള്ള കേന്ദ്രസരിന്റെ നിലപാടുമൂലം തകര്‍ന്നിരിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി. കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ യുഡിഎഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥികള സ്വീകരിക്കേണ്ടത് മനുഷ്യത്വപരമാണ് രാജ്യത്തു നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ദലൈലാമ അഭയാര്‍ത്ഥിയായി വന്ന പ്പോള്‍ ചൈന എതിര്‍ത്തിരുന്നു എന്നിട്ടും അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എതിര്‍പ്പിനു വഴങ്ങിയിരുന്നില്ല. സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തുന്നതിനു പകരം അഭയാര്‍ത്ഥികളെ ആട്ടിയോടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ നിയമ വാഴ്ച്ച തകര്‍ന്നിരിക്കുകയാണ്. 15മാസത്തിനിടെ 17 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മദ്യം ഇഷ്ടാനുസരണം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍സിങ് 10 വര്‍ഷം കാത്തുസൂക്ഷിച്ച സാമ്പത്തിക രംഗം നരേന്ദ്രമോദി സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss