|    Oct 16 Tue, 2018 1:18 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ബംഗ്ലാദേശ്

Published : 25th September 2017 | Posted By: shadina sdna

ധാക്ക: ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കുന്നത് വിലക്കി ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ പ്രധാന നാല് മൊബൈല്‍ കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നടപടി. അഭയാര്‍ത്ഥികള്‍ക്ക് സിംകാര്‍ഡ് എടുക്കുന്നതിനും വിലക്കുണ്ട്. അതേ സമയം അഭയാര്‍ത്ഥികള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കുന്നതിനനുസരിച്ച് നിരോധനം നീക്കിയേക്കും.നാലര ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശിലേക്ക് എത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ള രാജ്യമാണ് ബംഗ്ലാദേശ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss