|    Jul 19 Thu, 2018 11:11 pm
FLASH NEWS

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളോട് മാനുഷിക നീതി പുലര്‍ത്തണമെന്ന്

Published : 21st September 2017 | Posted By: fsq

 

കൊല്ലം: സ്വന്തം നാട്ടിലെ അക്രമങ്ങളെയും കൊലപാതകങ്ങളെയും ഭയന്ന് സുരക്ഷിത രാജ്യമായ ഇന്ത്യയില്‍ അഭയം പ്രാപിച്ച നാല്‍പതിനായിരത്തോളം റോഹിന്‍ഗ്യന്‍  അഭയാര്‍ത്ഥികളോട് മാനുഷിക നീതി പുലര്‍ത്തണമെന്നും മ്യാന്‍മറിലേക്ക് തിരിച്ചയച്ച് അവരെ കൊലയ്ക്ക് കൊടുക്കരുതെന്നും ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിക്കാട്ടണമെന്നും അഭയാര്‍ഥികളുടെ മേല്‍ തീവ്രവാദം ആരോപിക്കുന്ന ബാലിശമായ പ്രചാരണങ്ങള്‍ ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കിളികൊല്ലൂര്‍ മന്നാനിയ്യാ ഓഡിറ്റോറിയ ത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തേവലക്കര അലിയാരുകുഞ്ഞ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി റിപോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു. കടുവയില്‍ ഇര്‍ഷാദ് ബാഖവി, എം എം ബാവാ മൗലവി, എകോയാകുട്ടി മുസ്‌ലിയാര്‍, മാണിക്കല്‍ നിസാറുദ്ദീന്‍ മൗലവി പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി, തൊളിക്കോട് മുഹ്‌യുദ്ദീന്‍ മൗലവി മുണ്ടക്കയം ഹുസൈന്‍ മൗലവി സംസാരിച്ചു. 58 മേഖലകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. മുത്തുക്കോയാ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss