|    Aug 17 Fri, 2018 12:39 pm
FLASH NEWS

റോഹിന്‍ഗ്യന്‍സ്: കേന്ദ്രസര്‍ക്കാര്‍ നിലപാട് നാണംകെടുത്തുന്നതെന്ന്

Published : 16th September 2017 | Posted By: fsq

 

പാലക്കാട്: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ തുടരാന്‍ അനുവദിക്കാനാവില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണെന്ന് എസ്‌ഐഒ ജില്ല സെക്രട്ടേറിയറ്റ്. റോഹിന്‍ഗ്യകള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഐക്യരാഷ്ട്രസഭയും ലോക രാഷ്ട്രങ്ങളും സന്നദ്ധമായി വരുമ്പോഴാണ് ഇന്ത്യ മറിച്ച് ചിന്തിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കാതെയുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ അപലനീയമാണ്. അഭയാര്‍ത്ഥികള്‍ക്കും മര്‍ദിതര്‍ക്കുമൊപ്പം എന്നും നിലകൊണ്ട പാരമ്പര്യമാണ് രാജ്യത്തിന്റേത്. അഭയാര്‍ത്ഥികളായ ചക്മ, ഹജോങ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കി റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് അത് നിഷേധിക്കുന്നത് വിവേചനമാണ്. പ്രസിഡന്റ് ഫാസില്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി വി ഫാരിസ്, പി എസ് അന്‍സര്‍, ഷഫീഖ് അജ്മല്‍, റഫീഖ് പുതുപ്പള്ളി തെരുവ്, സാദിഖ് ഞാങ്ങാട്ടിരി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss