|    Oct 19 Thu, 2017 3:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യന്‍പ്രതിസന്ധി മേഖലയെ അസ്ഥിരപ്പെടുത്തും – ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി

Published : 7th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ പ്രതിസന്ധി ഇന്ത്യയടങ്ങുന്ന മേഖലയെ അസ്ഥിരപ്പെടുത്താനിടയുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ശാഹിദുല്‍ ഹഖ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഹിന്‍ഗ്യന്‍ പ്രതിസന്ധിയുടെ എല്ലാ വശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ഹഖ് പറഞ്ഞു. റോഹിന്‍ഗ്യന്‍ വിഷയം മാനുഷിക പ്രശ്‌നമാണ്. മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ നടക്കുന്നത് വംശ വിച്ഛേദനമാണ്, മ്യാന്‍മര്‍ എങ്ങനെ റോഹിന്‍ഗ്യകളുടെ അവകാശങ്ങള്‍ പിടിച്ചു പറിക്കുന്നതെന്ന് അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കണമെന്നും ഹഖ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക