|    Jul 20 Fri, 2018 10:33 am
FLASH NEWS
Home   >  News now   >  

റോഹിന്‍ഗ്യകള്‍ക്ക് സിം കാര്‍ഡ് വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ബംഗ്ലാദേശ്

Published : 24th September 2017 | Posted By: mi.ptk

ധാക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ സിം കാര്‍ഡ് വില്‍പ്പന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ് സര്‍ക്കാര്‍. റോഹിന്‍ഗ്യകള്‍ക്ക് സിം കാര്‍ഡ് വില്‍ക്കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ സുരക്ഷയെ മുന്നില്‍ കണ്ടാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിലക്ക് ലംഘിച്ച് റോഹിന്‍ഗ്യകള്‍ക്ക് സിം കാര്‍ഡ് വില്‍പ്പന നടത്തിയാല്‍ പിഴ ഈടാക്കുമെന്നു കമ്പനികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
നിയന്ത്രണം നടപ്പിലാവുന്നതോടെ റോഹിന്‍ഗ്യകള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും സിം ലഭിക്കില്ലെന്ന് ടെലികോം മന്ത്രാലയ വക്താവ് എനയെറ്റ് ഹൊസൈന്‍ പറഞ്ഞു.
മനുഷ്യത്വപരമായ പരിഗണനയുടെ പേരിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുന്നതെന്ന് ജൂനിയര്‍ ടെലികോം മന്ത്രി തരാണ ഹലീം പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കില്ല. പുതിയതായി രാജ്യത്തെത്തിയ റോഹിന്‍ഗ്യകള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ ലഭിക്കുന്നതോടെ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss