|    Oct 22 Mon, 2018 1:01 pm
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യകള്‍ക്ക് പാക് ചാര സംഘടനയുമായി ബന്ധം;അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണം:കേന്ദ്രം

Published : 18th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗാള്‍, ത്രിപുര, മ്യാന്‍മര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. റോഹിന്‍ഗ്യകള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ആരോപിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ എത്രയും വേഗം രാജ്യത്ത് നിന്ന് ഒഴിപ്പിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി അടുത്ത മാസം മൂന്നിലേയ്ക്ക് മാറ്റിവെച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss