|    Oct 15 Mon, 2018 5:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യകള്‍ക്കെതിരായ അക്രമം : വാര്‍ത്തകള്‍ തെറ്റെന്ന് ഓങ് സാന്‍ സൂച്ചി

Published : 7th September 2017 | Posted By: fsq

 

യംഗൂണ്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരേ സൈന്യവും ബുദ്ധമത അക്രമികളും തുടരുന്ന കൂട്ടക്കുരുതികള്‍ക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖംരക്ഷിക്കാനുള്ള ശ്രമവുമായി നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂച്ചി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണു മ്യാന്‍മര്‍ സര്‍ക്കാരിനെ ന്യായീകരിക്കാന്‍ സൂച്ചി ശ്രമിച്ചത്. റാഖൈന്‍ ജില്ലയില്‍ റോഹിന്‍ഗ്യകളെക്കുറിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഇത്തരം വാര്‍ത്തകള്‍ അക്രമികളെ സഹായിക്കുകയാണു ചെയ്യുന്നതെന്നും അവര്‍ തുര്‍ക്കി പ്രസിഡന്റുമായുള്ള സംഭാഷണത്തില്‍ പറഞ്ഞുവെന്ന് ഓങ് സാന്‍ സൂച്ചിയുടെ ഓഫിസ് അറിയിച്ചു. റാഖൈന്‍ ജില്ലയില്‍ റോഹിന്‍ഗ്യകളെ സംരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൂചി ഉര്‍ദുഗാനെ അറിയിച്ചു. മനുഷ്യാവകാശങ്ങളും ജനാധിപത്യവും മറ്റാരെക്കാളും തങ്ങള്‍ക്കറിയാമെന്നും അവര്‍ അവകാശപ്പെട്ടു. തെറ്റായ വാര്‍ത്താചിത്രങ്ങളും വാര്‍ത്തകളുമാണു പ്രചരിക്കുന്നതെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുള്ള ചിലരുടെ താ ല്‍പര്യമാണ് ഇതിനു പിന്നിലെന്നും ഓങ് സാന്‍ സൂച്ചിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകരെ റാഖൈന്‍ ജില്ലയിലേക്കു പ്രവേശിക്കുന്നതില്‍ നിന്ന്് അധികൃതര്‍ തടയുന്നത് എന്തിനാണെന്ന് ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചോദിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss