|    Oct 18 Thu, 2018 8:10 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യകള്‍ക്കു ഭക്ഷണം നല്‍കാന്‍ ബംഗ്ലാദേശിനു കഴിയും: ശെയ്ഖ് ഹസീന

Published : 15th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: പതിനാറു കോടിയോളം വരുന്ന ബംഗ്ലാദേശ് പൗരന്‍മാര്‍ക്കു ഭക്ഷണം നല്‍കുന്ന തങ്ങള്‍ക്ക് ഏഴുലക്ഷം റോഹിന്‍ഗ്യന്‍ അഭയാഥികള്‍ക്കു ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന്് ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന. മാനുഷിക പരിഗണനയാലാണ് തങ്ങള്‍ റോഹിന്‍ഗ്യകളെ സ്വീകരിച്ചതെന്നും അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മ്യാന്‍മറിനു മേല്‍ സമ്മര്‍ദം ചെലുത്തണം. അയല്‍ രാജ്യങ്ങളുമായി  ഊഷ്മളബന്ധവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്്. എന്നാല്‍, മ്യാന്‍മര്‍ സര്‍ക്കാരിന്റെ ക്രൂര നടപടികളെ അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്കു മതിയായ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഹസീന നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss