|    Jul 16 Mon, 2018 6:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യകളെ സൈനികമായി സഹായിക്കണം: അല്‍ഖാഇദ

Published : 14th September 2017 | Posted By: fsq

 

നെയ്പിഡോ:  മ്യാന്‍മറിലെ പട്ടാളത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സൈനിക സഹായം നല്‍കാന്‍  ലോക മുസ്‌ലിംകളോട് അല്‍ഖാഇദയുടെ ആഹ്വാനം. മ്യാന്‍മര്‍ ഭരണകൂടം ചെയ്ത കുറ്റത്തിന് അവര്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അല്‍ഖാഇദ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അയല്‍ രാജ്യങ്ങളിലെ  സഹോദരങ്ങള്‍  മുസ്്‌ലിം സഹോദരങ്ങളെ സഹായിക്കാനായി മ്യാന്‍മറിലേക്ക് യാത്രതിരിക്കണമെന്നും അവിടെ  ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക്  പരിശീലനം നല്‍കണമെന്നും അല്‍ഖാഇദ പ്രസ്താവയില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ആഗസ്ത് 25 ന് റോഹിന്‍ഗ്യകന്‍ വിമതര്‍ സൈന്യത്തെ ആക്രമിച്ചു എന്നാരോപിച്ചാണ് മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യകള്‍ക്കെ തിരേ  നടപടി ആരംഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss