|    Jul 18 Wed, 2018 1:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റോഹിന്‍ഗ്യകളെ നാടുകടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരേ യുഎന്‍

Published : 12th September 2017 | Posted By: fsq

ന്യൂയോര്‍ക്ക്: മ്യാന്‍മറില്‍ നിന്നു പ്രാണരക്ഷാര്‍ഥം പലായനം ചെയ്ത് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ നാടുകടത്താനുള്ള നീക്കത്തിനെതിരേ യുഎന്‍. ആക്രമണഭീഷണി നേരിടുന്ന പ്രദേശത്തുനിന്ന് എത്തിയവരെ കൂട്ടമായി തിരിച്ചയക്കാന്‍ ഇന്ത്യക്കാവില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കെതിരേ മ്യാന്‍മറില്‍ ആക്രമണം തുടരുന്നതിനിടെ അവരെ തിരിച്ചയക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 40,000ലധികം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുണ്ട്. ഇതില്‍ 16,000ലധികം പേര്‍ക്ക് അഭയാര്‍ഥി രേഖകളുണ്ട്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്കു വിധേയരായിക്കൊണ്ടിരിക്കെ അവരെ നാടുകടത്താനുള്ള നീക്കം ശരിയല്ലെന്നു റഅദ്  പറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയില്‍ ഇന്ത്യ ഉള്‍പ്പെടില്ലെന്ന് ചൂണ്ടിക്കാട്ടി 40,000ഓളം പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇവര്‍ അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു. മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റോഹിന്‍ഗ്യന്‍ മുസ്‌ലിം വേട്ടയ്ക്ക് നിശ്ശബ്ദ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചത്.മ്യാന്‍മറിലെ സുരക്ഷാസേനയ്ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി റോഹിന്‍ഗ്യന്‍ വേട്ടയ്‌ക്കെതിരേ മിണ്ടാതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള ഇന്ത്യന്‍ ഭരണകൂട ശ്രമങ്ങളെ വിമര്‍ശിച്ച് യുഎന്‍ മുന്നോട്ടുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss