|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യകളെ നാടുകടത്തല്‍ : സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ നിന്ന് വംശീയാതിക്രമത്തിന് ഇരയായി ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്കു തന്നെ തിരിച്ചയക്കുന്നതിനെതിരായ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി.  11ന് മുമ്പ് വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. ഹരജിയില്‍ കോടതി അടിയന്തരമായി വാദം കേള്‍ക്കും. ജീവന് ഭീഷണിയുള്ള സ്വന്തം നാട്ടിലേക്ക് മടക്കി അയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സലീമുല്ല, മുഹമ്മദ് ഷക്കീര്‍ എന്നീ അഭയാര്‍ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമാണ് തങ്ങളെ തിരിച്ചയക്കുന്നതെന്നാണ് പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. 40,000ഓളം റോഹിന്‍ഗ്യന്‍ വംശജരാണ് ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്നതെന്നാണ് കണക്ക്. ഇവരെ തിരിച്ചയക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഭയാര്‍ഥികളെ നാടുകടത്തുന്നതിന് ഇടക്കാല സ്റ്റേ നല്‍കാന്‍ കോടതി വിസമ്മതിച്ചു.  നേരത്തേ, ദേശീയ മനുഷ്യാവകാശ കമ്മീഷനും അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷനും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss