|    Oct 18 Thu, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റോഹിന്‍ഗ്യകളെ തിരിച്ചയക്കാം : മ്യാന്‍മര്‍ സ്വീകരിക്കും – രാജ്‌നാഥ് സിങ്

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും ഇന്ത്യയില്‍ അഭയം തേടി അപേക്ഷ നല്‍കിയ അഭയാര്‍ഥികളല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മ്യാന്‍മര്‍ ഭരണകൂടം അവരെ സ്വീകരിക്കാന്‍ തയ്യാറാവുമ്പോള്‍ ചില ആളുകള്‍ എന്തിനാണ് അവരെ തിരിച്ചയക്കുന്നതിനെ എതിര്‍ക്കുന്നതെന്നും മന്ത്രി ചോദിച്ചു. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ബുദ്ധ വംശീയവാദികള്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റോഹിന്‍ഗ്യകള്‍ അഭയാര്‍ഥികളല്ല. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ല അവര്‍ ഇന്ത്യയിലേക്കു വന്നിട്ടുള്ളത്. അഭയാര്‍ഥികളാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും സദ്ഭരണം, വികസനം, മനുഷ്യാവകാശങ്ങള്‍ എന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ 1951ലെ യുഎന്‍ അഭയാര്‍ഥി കണ്‍വന്‍ഷനില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ തന്നെ റോഹിന്‍ഗ്യകളെ നാടുകടത്തുന്നതിലൂടെ രാജ്യം ഒരു അന്താരാഷ്ട്ര നിയമവും ലംഘിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന കേന്ദ്ര നിലപാടുകളോട് പ്രതികരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എച്ച് എല്‍ ദത്തു തയ്യാറായില്ല. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ വിഷയം മാനുഷിക വിഷയമായാണ് കമ്മീഷന്‍ പരിഗണിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയം മാനുഷിക അടിസ്ഥാനത്തിലാണ് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നിലപാടില്‍ അഭിപ്രായം പറയാന്‍ തനിക്കാവില്ലെന്നും ദത്തു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 40,000ഓളം റോഹിന്‍ഗ്യകളാണ് ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്നത്. ഇവരെ തിരിച്ചയക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss