|    Oct 16 Tue, 2018 12:34 am
FLASH NEWS
Home   >  National   >  

റോഹിന്‍ഗ്യകളുടേത് മനുഷ്യാവകാശ പ്രശ്‌നമല്ല:രാജ്‌നാഥ് സിങ്

Published : 21st September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടേത് മനുഷ്യാവകാശ പ്രശ്‌നമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. റോഹിന്‍ഗ്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും അവരെ അഭയാര്‍ത്ഥികളായി കാണാന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
റോഹിന്‍ഗ്യകളെ തിരിച്ചെടുക്കാന്‍ മ്യാന്‍മര്‍ തയ്യറാകണം. അവുടെ മൗലികാവകാശത്തില്‍ ആശങ്കപ്പെടേണ്ട കാര്യം ഇന്ത്യക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായ എച്ച് എല്‍ ദത്തുവിന്റെ സാന്നിധ്യത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രസ്താവന. ഇന്ത്യയിലുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഉടന്‍ തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇവരെ ഉടന്‍ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ക്ക് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss