|    Oct 22 Mon, 2018 1:08 am
FLASH NEWS

റോഹിന്‍ക്യന്‍ : ഐക്യരാഷ്ട്രസഭ സൈനിക ഇടപെടല്‍ നടത്തണം: കെഎംവൈഎഫ്

Published : 14th September 2017 | Posted By: fsq

 

കൊല്ലം: മ്യാന്‍മര്‍ സൈന്യവും ബുദ്ധതീവ്രവാദികളും റോഹിന്‍ക്യന്‍ ജനതയ്ക്കുനേരെ തുടരുന്ന കൂട്ടക്കുരുതിയും പീഡനവും അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അടിയന്തരമായി സൈനിക ഇടപെടല്‍ നടത്തണമെന്ന് കെഎംവൈഎഫ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. റോഹിന്‍ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള നീക്കം ഇന്ത്യാ ഗവണ്‍മെന്റ് ഉപേക്ഷിക്കണം. പീഡിതസമൂഹത്തിനൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. പ്രമുഖ കന്നട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പിടികൂടാന്‍ വൈകുന്നതില്‍ യോഗം ഉല്‍ഘണ്ഠ രേഖപ്പെടുത്തി. സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാവുന്നത്. കേരളത്തിലും കൊലവിളി നടത്താനുള്ള വര്‍ഗ്ഗീയ ശക്തികളുടെ നീക്കം അപലപനീയമാണ്. കെപി ശശികലയുടെ കൊലവിളിയ്‌ക്കെതിരേ നിസാരവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് ദുരൂഹമാണ്. സംസ്ഥാനത്തെ പല കേസുകളിലും സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പോലിസ് ഡിപ്പാര്‍ട്ടുമെന്റിനെ നിലയ്ക്കു നിര്‍ത്താന്‍ പിണറായി സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണ്. കേരളത്തെ മദ്യലോബിയ്ക്ക് തീറെഴുതി കൊടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനും  ഒക്‌ടോബര്‍ 10 ന് മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെഎഫ് മുഹമ്മദ് അസ്‌ലം മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, നൗഷാദ് മാങ്കാംകുഴി, കെപി മുഹമ്മദ് തൗഫീഖ് മൗലവി, എവൈ ഷിജു, പിഎ മുഹമ്മദ് ഷെരീഫ് മൗലവി, നിസാം കുടവൂര്‍, വൈ സഫീര്‍ഖാന്‍ മന്നാനി, മുജീബ് ചാരുംമൂട്, ജാഫര്‍ തൊടുപുഴ, എസ്‌കെ നസീര്‍ കായംകുളം, ഇഎം ഹുസൈന്‍, തലവരമ്പ് സലീം, അസ്ഹര്‍ പുലിക്കുഴി, മുസ്തഫ പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss