|    Oct 23 Mon, 2017 9:56 am
Home   >  Todays Paper  >  page 9  >  

റോഹിങ്ക്യന്‍ പ്രശ്‌നം: മ്യാന്‍മറിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഹസീന

Published : 23rd September 2016 | Posted By: SMR

ധക്ക: റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താന്‍ മ്യാന്‍മറിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളുടെ അഭയാര്‍ഥി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഓങ്‌സാന്‍ സൂച്ചിയുമായി വിഷയം നേരത്തെ ചര്‍ച്ചചെയ്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. നിരവധി സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ബംഗ്ലാദേശില്‍ അഞ്ചു ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്കു മൂന്നു പതിറ്റാണ്ടോളം അഭയം നല്‍കിയെന്ന് അവര്‍ ഉച്ചകോടിയില്‍ പറഞ്ഞു.
അഭയാര്‍ഥികളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കഴിവുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ സംരക്ഷിക്കും. മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യ അഭയാര്‍ഥികള്‍ക്കു തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കാനാണു ബംഗ്ലാദേശ് ഉദ്ദേശിക്കുന്നതെന്നും ഇത് അവര്‍ക്ക് ആരോഗ്യ, വിദ്യാഭ്യാസ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു സഹായകരമാവുമെന്നും കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക