|    Oct 18 Thu, 2018 10:34 am
FLASH NEWS

റോഹിങ്ക്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി

Published : 9th September 2017 | Posted By: fsq

 

ആലുവ: റോഹിങ്ക്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലിയും സമ്മേളനവും നടത്തി. സംയുക്ത വിദ്യാര്‍ഥി യുവജന കൂട്ടായ്മയും ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനിച്ച മണ്ണില്‍ നിന്നും അടിച്ചോടിച്ച് മറു രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് പുനരധിവാസം നല്‍കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി എംഇഎസ്, ശ്രീ ശങ്കര, കെഎംഇഎ എന്നീ കോളജുകളിലെ വിദ്യാര്‍ഥികളും യുവാക്കളും കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി രൂപീകരിച്ചിട്ടുള്ള സംയുക്ത വിദ്യാര്‍ഥി യുവജന കൂട്ടായ്മയും ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും ചേര്‍ന്നാണ് ആലുവയില്‍ ഐക്യദാര്‍ഢ്യ റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയത്ത് ഗാന്ധിപ്രതിമയ്ക്ക് സമീപത്ത് നിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ബാങ്ക് ജങ്്ഷനില്‍ സമാപിച്ചു. യോഗം ജനസേവ ശിശുഭവന്‍ പ്രസിഡന്റ് ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ ലത്തീഫ് പൂഴിത്തറ, ഫാദര്‍ ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, ദാവൂദ് കാദര്‍ ബംഗ്ലാവില്‍, മീതീന്‍ കുഞ്ഞ് കുഞ്ഞുണ്ണിക്കര, കരീം കല്ലുങ്കല്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി അസ്‌ലം, സംയുക്ത വിദ്യാര്‍ഥി യുവജന കൂട്ടായ്മയുടെ പ്രതിനിധികളായ ഫാസിം, ഇസ്മായില്‍, ഭാസിം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss