|    Oct 19 Fri, 2018 6:53 pm
FLASH NEWS
Home   >  National   >  

റോഹിംഗ്യകളെ പിന്തുണച്ചതിന് മുസ്‌ലിം നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

Published : 17th September 2017 | Posted By: shins

ഗുവാഹത്തി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ മുസ്‌ലിം വനിതാ നേതാവിനെ ബിജെപി പുറത്താക്കി. അസമില്‍ ബിജെപി മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് മെമ്പറായ ബെനാസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. ഒരു വിശദീകരണവും തേടാതെയാണ് തന്നെ പുറത്താക്കിയതെന്ന് അര്‍ഫാന്‍ ആരോപിച്ചു. 2016ല്‍ അസമിലെ ജനിയ മണ്ഡലത്തില്‍ അര്‍ഫാന്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.
മുത്തലാഖ് വിഷയത്തില്‍ മുഖ്യപ്രചാരകയായിരുന്നു അര്‍ഫാന്‍. മുത്തലാഖിന്റെ ഇരയെന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുത്തലാഖ് വിരുദ്ധ ക്യാംപെയ്‌നിന്റെ ഭാഗമായതെന്നും ഇപ്പോള്‍ ഒരു വിശദീകരണത്തിന് പോലും സമയം നല്‍കാതെ പാര്‍ട്ടി തന്നെ ത്വലാഖ് ചൊല്ലിയിരിക്കുകയാണെന്നും അര്‍ഫാന്‍ പറയുന്നും. പാര്‍ട്ടിയുടെ അനുമതി ചോദിക്കാതെ മ്യാന്‍മര്‍ വിഷയത്തില്‍ മറ്റൊരു സംഘടന നടത്തുന്ന പരിപാടിക്ക് ജനപിന്തുണ തേടിയെന്നു കാണിച്ചാണ് അര്‍ഫാനെ സസ്‌പെന്‍ഡ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss