|    Jul 17 Tue, 2018 7:27 pm
FLASH NEWS
Home   >  National   >  

റോഹിംഗ്യകളെ ഇന്ത്യയില്‍ നിന്നും നാടുകടത്തും: കേന്ദ്രമന്ത്രി

Published : 5th September 2017 | Posted By: shins

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്നും നാടുകടത്തുമെന്ന് കേന്ദ്രമന്ത്രിമാര്‍. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങും കിരണ്‍ റിജിജുവുമാണ് പ്രതികരണവുമായെത്തിത്. യു.എന്‍ മനുഷ്യാവകാശകമ്മീഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കിലും അല്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍. അഭയാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ആരും ഇന്ത്യയെ പഠിപ്പിക്കേണ്ടതെന്നും റിജിജു പറഞ്ഞു. കശ്മീരിലേത് അടക്കമുള്ള റോഹിന്‍ഗ്യകളുടെ ക്യാംപുകള്‍ നിയമവിരുദ്ധമാണ്. ഇന്ത്യയില്‍ നിന്നും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയുട്ടുണ്ടെന്നും റിജിജു പറഞ്ഞു. വിദേശ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മ്യാന്‍മറില്‍ ഓങ് സാങ് സൂച്ചിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss